ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം; റീലുകൾക്ക് പാരിതോഷികം സമ്മാനം ബിബിഎംപി

ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം; റീലുകൾക്ക് പാരിതോഷികം സമ്മാനം ബിബിഎംപി

ബെംഗളൂരു: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം നടത്താൻ പുതിയ മാർഗവുമായി ബിബിഎംപി. ഡെങ്കിപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട റീലുകൾ നിർമ്മിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സഹായം തേടിയിരിക്കുകയാണ് ബിബിഎംപി. മികച്ച റീൽസുകൾ നിർമ്മിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ബിബിഎംപി അറിയിച്ചിട്ടുണ്ട്.

മികച്ച അഞ്ച് വിജയികൾക്ക് 25,000 രൂപ വീതവും അടുത്ത അഞ്ച് വിജയികൾക്ക് 10,000 രൂപ വീതവും രണ്ടാം സമ്മാനമായി ലഭിക്കും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന റീൽസ് നിർമിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും ബോധവൽക്കരണ വീഡിയോകൾ സൃഷ്ടിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർക്ക് 35,000 രൂപയും സമ്മാനമായി ലഭിക്കും.

ക്യാമ്പയിനിൽ പങ്കെടുക്കുന്ന എല്ലാവരെയും ബിബിഎംപി ആരോഗ്യവകുപ്പ് ഡെങ്കിപ്പനി വാരിയേഴ്സ് ആയി അംഗീകരിക്കും. ഡെങ്കിപ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ റീലുകൾ നിർമ്മിക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി കേസുകളും മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ബിബിഎംപിയുടെ ആരോഗ്യവകുപ്പ് അറിയിച്ചു.

TAGS: BENGALURU | BBMP | DENGUE FEVER
SUMMARY: BBMP offers Rs 1 lakh to create social media reels on dengue awareness

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *