ബിബിഎംപി ചീഫ് കമ്മീഷണർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ബിബിഎംപി ചീഫ് കമ്മീഷണർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിൽ വിശ്രമിക്കുകയാണെന്നും തുഷാർ ഗിരിനാഥ് അറിയിച്ചു. ഞായറാഴ്ച നടന്ന ഡെങ്കിപ്പനിക്കുള്ള ഐജിഎം ആൻ്റിജൻ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഡെങ്കിപ്പനി കേസുകൾ ബെംഗളൂരുവിൽ ക്രമാതീതമായി വർധിക്കുകയാണ്. ജൂണിൽ മാത്രം ഇതുവരെ 1,036 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ വർഷം ഇതുവരെ 2,447 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വേനൽക്കാലത്ത് നഗരത്തിൽ ഓരോ മാസവും 200-ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മെയ് മാസത്തിൽ ഇത് 727ഉം ജൂണിൽ 1,036 കേസുകളുമായി ഉയർന്നു.

നഗരത്തിൽ ഡെങ്കിപ്പനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബിബിഎംപി ബോധവൽക്കരണ പദ്ധതി ഏറ്റെടുത്തതായി ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ (പബ്ലിക് ഹെൽത്ത്) ഡോ. സയ്യിദ് സിറാജുദ്ദീൻ മദ്‌നി പറഞ്ഞു.

TAGS: BENGALURU UPDATES| DENGUE FEVER
SUMMARY: Bbmp chief commisionar thushar girinat tested positive for dengue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *