ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് എല്ലാവർക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എന്നാൽ നോട്ടിസ് ലഭിച്ചിട്ടും ആരും നടപ്പാത ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തതോടെയാണ് പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ചർച്ച് സ്ട്രീറ്റിന് ഇരുവശവുമുള്ള നടപ്പാതകൾ കയ്യേറിയ 50ഓളം കടകൾ ഒഴിപ്പിച്ചു.

പോലീസിന്റെയും, ബിബിഎംപി മാർഷലുകളുടെയും സഹായത്തോടെയാണ് ഡ്രൈവ് നടത്തിയത്. ഫുട്പാത്ത് വീണ്ടും കയ്യേറരുതെന്ന് എല്ലാ കട ഉടമകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ വ്യക്തമാക്കി.

TAGS: BENGALURU | BBMP
SUMMARY: BBMP Clears encroachment through special drive at Church street

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *