അടിപ്പാതകളിലെ അപകടങ്ങൾ; മുൻകരുതലുകളുമായി ബിബിഎംപി

അടിപ്പാതകളിലെ അപകടങ്ങൾ; മുൻകരുതലുകളുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ അടിപ്പാതകളിൽ മഴവെള്ളം നിറയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കവുമായി ബിബിഎംപി. അപകട സംഭവങ്ങൾ ഒഴിവാക്കാനായി അടിപ്പാതകളിൽ ബിബിഎംപി അടയാളമിടാൻ ആരാഭിച്ചിട്ടുണ്ട്. അണ്ടർപാസുകളുടെ ഒരു വശത്തായി അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്.

അടിപ്പാതകളിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ അടയാളം കാണാൻ സാധിച്ചില്ലെങ്കിൽ ഡ്രൈവർമാർ വാഹനം ഇവിടേക്ക് ഇറക്കരുതെന്നാണ് ബിബിഎംപിയുടെ നിർദേശം. നഗരത്തിൽ റെയിൽവേയുടെ 18 അണ്ടർപാസുകൾ ഉൾപ്പെടെ 53 അണ്ടർപാസുകളാണ് ഉള്ളത്. എൻഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദിൻ്റെ മേൽനോട്ടത്തിൽ അണ്ടർപാസുകളുടെ സുരക്ഷാ ഓഡിറ്റ് ബിബിഎംപി നടത്തിയിരുന്നു.

മഴയെ തുടർന്ന് അണ്ടർപാസുകളിൽ വാഹനങ്ങൾ മുങ്ങിപ്പോകുന്ന സംഭവം നേരത്തെ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെആർ സർക്കിളിൽ കഴിഞ്ഞ വർഷം വാഹനം മുങ്ങിപ്പോകുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അപകട സംഭവങ്ങൾ ഒഴിവാക്കാനാണ് മുന്നൊരുക്കം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബിബിഎംപി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *