ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിന് മുന്നോടിയായി, വിഗ്രഹ നിമജ്ജനത്തിന് വേണ്ടി ക്യുആർ കോഡുകൾ ഏർപ്പെടുത്തി ബിബിഎംപി. തൊട്ടടുത്തുള്ള നിമജ്ജന പോയിന്റുകൾ കണ്ടെത്താൻ ക്യുആർ കോഡുകൾ ഉപയോഗിക്കാമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപിയുടെ എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ വഴിയും ക്യുആർ ലഭ്യമാക്കാം. വിഗ്രഹ നിമജ്ജനത്തിനായി 41 തടാകങ്ങളും 462 മൊബൈൽ ടാങ്കുകളും ബിബിഎംപി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, രജിസ്ട്രേഷനായി നഗരത്തിലുടനീളം 63 ഏകജാലക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ആഘോഷത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.  ഈസ്റ്റ് സോണിൽ 138 മൊബൈൽ ടാങ്കുകളും ഒരു തടാക ക്രമീകരണവും, വെസ്റ്റ് സോണിൽ 84 മൊബൈൽ ടാങ്കുകളും, സൗത്ത് സോണിൽ 43 മൊബൈൽ ടാങ്കുകളും, മഹാദേവപുര സോണിൽ 14 താൽക്കാലിക കേന്ദ്രങ്ങളും, ദാസറഹള്ളി സോണിൽ 19 മൊബൈൽ ടാങ്കുകളും, ബൊമ്മനഹള്ളി സോണിൽ 60 മൊബൈൽ ടാങ്കുകളും, ആർആർ നഗർ സോണിൽ 74 മൊബൈൽ ടാങ്കുകളും, യെലഹങ്ക സോണിൽ 74 മൊബൈൽ ടാങ്കുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്.

TAGS: BENGALURU | GANESHOTSAVA
SUMMARY: Scan BBMP QR code to know where you can immerse Ganesha idols

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *