രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ്‌ 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി അറിയിച്ചു. സ്വകാര്യ സ്വത്തുക്കൾക്ക് നികുതി നിശ്ചയിക്കുന്നതിന് ഖാത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് വഴി സംസ്ഥാനത്തിന് 3,500 കോടി രൂപയുടെ വരുമാനമാണ് പ്രതിവർഷം ലഭിക്കുന്നത്. സ്വത്ത് നികുതി പിരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന ഔദ്യോഗിക രജിസ്റ്ററുകളാണ് ഖാത്തകൾ.

അംഗീകൃത സ്വത്തുക്കൾക്ക് അവയുടെ നിയമസാധുത സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ബിബിഎംപി ഖാത്തകൾ നൽകുന്നത്. ഇവ ഡിജിറ്റലായി വീടുകളിൽ എത്തിക്കാനും സർക്കാർ പദ്ധതിയുണ്ട്. നിലവിൽ ഖാത്ത രജിസ്ട്രേഷൻ പൂർത്തിയാക്കിയ വസ്തുക്കൾ മാത്രമേ ഡിജിറ്റൽ ഇ-ഖാത്തകൾ നൽകുകയുള്ളുവെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BBMP
SUMMARY: BBMP Decides timeline for filinh for b khatha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *