റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്.

കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ മിക്ക റോഡുകളിലും ഇനി കുഴികൾ രൂപപ്പെട്ടേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവരെ ശക്തമായ മഴ പെയ്തിട്ടില്ലെന്നും എന്നാൽ ജൂലൈ ആദ്യവാരത്തോടെ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഗിരിനാഥ് പറഞ്ഞു.

ഈ വർഷം ജനുവരി മുതൽ കുഴികളിൽ വീണ് അഞ്ചോളം കാൽനടയാത്രക്കാരാണ് മരിച്ചത്. പേസ് ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കുഴികൾ കൂടുതൽ കാര്യക്ഷമമായി റിപ്പോർട്ട് ചെയ്യാനും മൊത്തത്തിലുള്ള റോഡ് മെയിൻ്റനൻസ് സിസ്റ്റം മെച്ചപ്പെടുത്താനും ആപ്പ് ജനങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുഴിയുടെ ഫോട്ടോ എടുത്ത ശേഷം ആപ്പിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. പരാതി നൽകുന്നയാളുടെ വിവരം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES| POTHOLES
SUMMARY: Bbmp develops app to report potholes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *