ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ബിബിഎംപി. ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള വൻ പദ്ധതികളാണ് നഗരത്തിൽ നടപ്പാക്കുന്നത്. എലിവേറ്റഡ് റോഡുകൾ, അണ്ടർപാസുകൾ എന്നിവയും നിർമിക്കും. 124.7 കിലോമീറ്ററിലാണ് പദ്ധതികൾ നിർമിക്കുക.

റോഡുകളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൻ തുക ചെലവാകുന്ന പദ്ധതികൾ ബിബിഎംപി ആസൂത്രണം ചെയ്യുന്നത്. 11 എലിവേറ്റഡ് പ്രോജക്ടുകളാണ് നടപ്പാക്കുക. ഡൽഹി ആസ്ഥാനമായുള്ള ആൾട്ടിനോക്ക് കൺസൾട്ടിങ് എൻജിനീയറിങ് ഇൻ‌കോർപ്പറേറ്റഡ് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇവയിൽ അഞ്ചെണ്ണത്തിന് മാത്രം 10,000 കോടി രൂപ ചെലവാകുമെന്നും പ്രോജക്ട് ഡിവിഷനിലെ മുതിർന്ന ബിബിഎംപി എൻഞ്ചിനീയർ വ്യക്തമാക്കി.

യശ്വന്ത്പുര – ഐഐഎസ്‌സി – മേക്രി സർക്കിൾ – ജയമഹൽ – സെന്റ് ജോൺസ് ചർച്ച് റോഡ് – ഉൽസൂർ ലേക്ക് – ഓൾഡ് മദ്രാസ് റോഡ് – കെആർ പുരം ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് 27 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എലിവേറ്റഡ് കോറിഡോർ നിർമിക്കുക.

നാഗവാര ജംഗ്ഷൻ – രാമകൃഷ്ണ ഹെഗ്‌ഡെ നഗർ ജംഗ്ഷൻ – സാംപിഗെഹള്ളി – തിരുമേനഹള്ളി – ബെല്ലാഹള്ളി ജംഗ്ഷൻ – ബാഗലൂർ മെയിൻ റോഡ് എലിവേറ്റഡ് കോറിഡോർ 15 കിലോമീറ്റർ ദൂരമുണ്ട്. മരേനഹള്ളി മെയിൻ റോഡ് – രാഗിഗുഡ്ഡ – ഏഴാം മെയിൻ ജംഗ്ഷൻ – കനകപുര മെയിൻ റോഡിൽ നിന്ന് പൈപ്പ്‌ലൈൻ റോഡ് വഴി തലഘട്ടപുര നൈസ് റോഡ് വരെയുള്ള 15 കിലോമീറ്ററിലാണ് മറ്റൊരു എലിവേറ്റഡ് കോറിഡോർ നിർമിക്കുക. യെലഹങ്ക ന്യൂ ടൗൺ മുതൽ കെഐഎ വരെയുള്ള 4 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ ആയിരിക്കും മറ്റൊരു പദ്ധതി. വെസ്റ്റ് ഓഫ് കോർഡ് റോഡിൽ നിന്ന് പൈപ്പ്‌ലൈൻ റോഡ് (നന്ദിനി ലേഔട്ട്) വഴി ഔട്ടർ റിങ് റോഡിലേക്ക് 480 കോടി രൂപയുടെ എലിവേറ്റഡ് കോറിഡോറും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

TAGS: BENGALURU | BBMP
SUMMARY: BBMP implements new projects woeth 1,500 crores to ease traffic in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *