തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ബിബിഎംപിയുടെ ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി സ്പെഷ്യല്‍ കമ്മീഷണര്‍ സുരാല്‍കര്‍ വികാസ് കിഷോറിന്റെ നേതൃത്വത്തിലാണ് സംരംഭം നടപ്പാക്കുന്നത്. മത്തിക്കെരെ,

മല്ലേശ്വരം പ്രദേശങ്ങളില്‍ മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതി ശനിയാഴ്ച ആരംഭിച്ചു. നായയുടെ കഴുത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുമ്പോള്‍ സെല്‍ ഫോണുകളില്‍ ഒരു ആപ്പിന്റെ സഹായത്തോടെ നായയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ വകുപ്പിന് കഴിയും.

ജയ്പുര്‍, പൂനൈ, ഗോവ തുടങ്ങിയ നഗരങ്ങളില്‍ തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് ഡോ. സരിക പറഞ്ഞു. വന്ധ്യകരണം ചെയ്യേണ്ടുന്ന തെരുവ് നായ്കളെയും ഇതിലൂടെ അറിയാനാകും. തെരുവ് നായ്ക്കളുടെ ഉപദ്രവം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിതെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BENGALURU | BBMP
SUMMARY: Bengaluru civic body launches microchip implantation project for street dogs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *