ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബെംഗളൂരു: ഏപ്രിൽ അവസാനത്തോടെ ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണറെ ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഇതിനായി നിരവധി പേരുകൾ പരിഗണനയിലുണ്ട്. മൂന്ന് വർഷത്തോളം ചീഫ് കമ്മീഷണർ പദവി വഹിച്ചിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ഗിരിനാഥിനെ നഗരവികസന വകുപ്പിലേക്ക് (യുഡിഡി) അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റിയേക്കും. ഏപ്രിൽ അവസാനം വിരമിക്കുന്ന എസ്.ആ.ർ ഉമാശങ്കറിന് പകരമായാണ് തുഷാർ ഗിരിനാഥിന്റെ നിയമനം.

ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവു, സാമൂഹികക്ഷേമ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി മേജർ മണിവണ്ണൻ പി എന്നിവരുടെ പേരുകളാണ് ചീഫ് കമ്മീഷണർ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിട്ടുള്ളത്. അന്തിമ തീരുമാനം എടുക്കുന്നത് വരെ സർക്കാർ തീരുമാനിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബിബിഎംപി ചുമതല നൽകിയേക്കും.

TAGS: BENGALURU | BBMP
SUMMARY: BBMP to get new chief commisionar by April end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *