സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും സിപിസിബിയുടെയും മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ പദ്ധതിയെന്ന് ബിബിഎംപി വ്യക്തമാക്കി.

സിഗരറ്റ് കുറ്റികൾ ശേഖരിക്കുന്നതിനായി നഗരത്തിലെ ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക മാലിന്യ ബാഗുകൾ സ്ഥാപിക്കും. ഇവ റീസൈക്കിൾ ചെയ്യേണ്ട ബാധ്യത നിർമ്മാതാക്കൾക്കാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മാലിന്യ ബാഗിൽ കുറ്റികൾ നിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സിഗരറ്റ് പായ്ക്കറ്റുകളിൽ അച്ചടിക്കുന്നതിന് സംസ്ഥാന പുകയില നിയന്ത്രണ സെൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: BBMP plans separate bins for disposal of cigarette butts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *