ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി

ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി. ദിനംപ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെബ്ബാൾ, ബാഗലൂർ, ഔട്ടർ റിംഗ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിൽ നിലവിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഇത് കുറയ്ക്കാനാണ് എലിവേറ്റഡ് ഇടനാഴി നിർമ്മിക്കുന്നത്. ചിക്ക ഗുബ്ബി, കോത്തന്നൂർ, ഹെബ്ബാൾ, ബാഗലൂർ, ഔട്ടർ റിങ് റോഡ്, ബൈരതി തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് എലിവേറ്റഡ് കോറിഡോർ വലിയ സഹായമാകുമെന്ന് ബിബിഎംപി അറിയിച്ചു.

TAGS: BENGALURU | ELEVATED CORRIODOR
SUMMARY: BBMP plans to built elevated corriodor between hennur and bagalur

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *