ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക് ശേഷം ഏകദേശം 1.98 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും 85,321 പേരുകൾ നീക്കം ചെയ്തതായും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

കരട് വോട്ടർ പട്ടികയിൽ എതിർപ്പുകൾ ഉന്നയിക്കാൻ പൗരന്മാർക്ക് നവംബർ 28 വരെ സമയമുണ്ടെന്ന് ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (ഇലക്ഷൻ) ഡോ.സെൽവമണി അറിയിച്ചു.

വ്യക്തിഗത അഭ്യർത്ഥനകളുടെയും അവലോകനങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നിലവിലുള്ള രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും നാല് പ്രത്യേക സെപ്ഷ്യൽ ഡ്രൈവുകൾ നടത്തും. അന്തിമ വോട്ടർപട്ടിക അടുത്ത ജനുവരി ആറിന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 9, 10, 23, 24 തീയതികളിൽ എല്ലാ റവന്യൂ ഓഫീസുകളിലും വാർഡുകളിലും ബിബിഎംപി പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. വോട്ടർ പട്ടികയിൽ പേരുകൾ തിരുത്താനും, ചേർക്കാനും മറ്റുമായി താല്പര്യമുള്ളവർ ഡ്രൈവിൽ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരട് പട്ടികയിൽ 52.69 ലക്ഷം പുരുഷന്മാരും 49.70 ലക്ഷം സ്ത്രീകളും 1,831 മൂന്നാം ലിംഗ വിഭാഗത്തിലുൾപ്പെട്ട വോട്ടർമാരുമാണ് നഗരത്തിലുള്ളത്.

TAGS: BENGALURU | BBMP
SUMMARY: BBMP releases draft voter’s list, city exceeds one crore voters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *