കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 15 ദിവസത്തോളം അടച്ചിട്ടിരുന്ന ബിബിഎംപി സൗത്ത് സോണിലെ പത്തോളം ഇന്ദിരാ കാൻ്റീനുകൾ വീണ്ടും തുറന്നു. ഈ കാൻ്റീനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത ഷെഫ് ടോക്കിന് ബിബിഎംപി കുടിശ്ശിക നൽകാത്തതിനാലാണ് കാൻ്റീനുകൾ പൂട്ടിയത്. ഇതിനുപുറമെ വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും ബില്ലുകൾ അടച്ചിട്ടില്ല.

തുടർന്ന് ബിബിഎംപി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയും പ്രശ്നം പരിഹരിച്ച് കാൻ്റീനുകൾ തുറക്കാൻ അനുമതി നൽകുകയും ചെയ്തു. ജയനഗർ വാർഡ് 153, ബസവനഗുഡി, വി വി പുരം, അഡുഗോഡി, പദ്മനാഭനഗർ, തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ 10 സ്ഥലങ്ങളിലെ കാൻ്റീനുകളാണ് വീണ്ടും തുറന്നത്. നിംഹാൻസ് ആശുപത്രിക്ക് സമീപമുള്ള ക്യാൻ്റീന് ഒഴികെ മറ്റെല്ലാ കാൻ്റീനുകളും നിലവിൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്ത ജയനഗർ 153 വാർഡിലെ കാൻ്റീനും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

TAGS: BENGALURU| BBMP | INDIRA CANTEEN
SUMMARY: 10 Indira Canteens in South zone, which closed for 15 days, now reopened

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *