നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ബെംഗളൂരു: വസ്തുനികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എംജി റോഡിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബിബിഎംപി. മിത്തൽ റോഡിലെ പ്രോ ഫിനാൻഷ്യൽ സർവീസസ്, അമിതാബ് ഗോയൽ, ശാന്തി ആർ റാവു, ലക്ഷ്മി പ്രിസിഷൻ സ്ക്രൂസ് ലിമിറ്റഡ് എന്നിവയാണ് ബിബിഎംപി ഇടപെട്ട് അടച്ചത്.

ബിബിഎംപിയുടെ വൺ-ടൈം സെറ്റിൽമെൻ്റ് (ഒടിഎസ്) സ്കീം പ്രകാരം, ബാക്കി വന്ന നികുതി കുടിശ്ശിക അടച്ചുതീർക്കാൻ കമ്പനികൾക്ക് നിരവധി തവണ അവസരം നൽകിയിരുന്നു. എന്നാൽ പണം അടക്കാൻ കമ്പനി തയ്യാറാകാതെ വന്നതോടെയാണ് ഇവ അടച്ചുപൂട്ടിയതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

നഗരത്തിൽ മൊത്തം 2,418 സ്ഥാപനങ്ങൾ വസ്തു നികുതി അടയ്‌ക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി 66 കോടി രൂപയുടെ നഷ്ടമാണ് ബിബിഎംപി ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ കുടിശ്ശിക അടക്കാൻ തയ്യാറാകാത്ത മുഴുവൻ വസ്തുക്കളും കണ്ടുകെട്ടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിലുടനീളമുള്ള 115 സ്ഥാപനങ്ങൾ ബിബിഎംപി സീൽ ചെയ്തതായും തുഷാർ ഗിരിനാഥ് കൂട്ടിച്ചേർത്തു.

TAGS: BENGALURU | BBMP
SUMMARY: BBMP seals four buildings on Bengaluru’s MG Road for defaulting property tax

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *