ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ അടച്ചുപൂട്ടി

ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും. പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിബിഎംപിയുടെ പെർമിറ്റ് നേടൽ, താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കൽ, അടുക്കളകളിലെ ശുചിത്വം തുടങ്ങിയവ കൃത്യമായി പാലിക്കാത്ത പിജി ഉടമകളിൽ നിന്ന് പിഴ ചുമത്തിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ബെംഗളൂരുവിൾ 2,000-ത്തിലധികം പിജികളാണ്‌ ഉള്ളത്. നിയമങ്ങൾ പാലിക്കാനും ലൈസൻസ് നേടാനും ബിബിഎംപി കഴിഞ്ഞ വർഷം തന്നെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. സമയപരിധി ഉണ്ടായിരുന്നിട്ടും, നിയമങ്ങൾ പാലിക്കാത്തവയ്ക്കെതിരെയാണ് നിലവിൽ നടപടി എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ എല്ലാ പിജി സൗകര്യങ്ങളിലും കർശനമായ പരിശോധന നടത്തുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ വികാസ് കിഷോർ സുരാൽക്കർ പറഞ്ഞു.

<br;
TAGS: BENGALURU | BBMP
SUMMARY: BBMP seals illegal pgs in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *