ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ് അയച്ച് ബിബിഎംപി. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി.

നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്ഥാപനം പ്രതികരിച്ചിരുന്നില്ല. ഇതേതുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, മുമ്പും വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്കും റസ്‌റ്റോറൻ്റുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

TAGS: BENGALURU | BBMP
SUMMARY: Virat Kohli’s pub gets civic body notice

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *