വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) സോഫ്‌റ്റ്‌വെയർ വഴി സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

2025-ലെ വോട്ടർ പട്ടികയുടെ പുനപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെ ഉൾപ്പെടുത്തിയാണ് പുതുക്കിയ വോട്ടർ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച് ഈ വർഷം ഒക്ടോബർ 18 വരെ ബിഎൽഒമാർ വീടുവീടാന്തരം കയറി സർവേ നടത്തും. കരട് വോട്ടർ പട്ടിക ഒക്ടോബർ 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക 2025 ജനുവരി 6ന് പുറത്തിറക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷനും (വിഎച്ച്എ) വോട്ടർ സർവീസസ് പോർട്ടലും (വെബ് ആപ്ലിക്കേഷൻ) പൗരന്മാർക്ക് ഉപയോഗിക്കാം. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് യോഗ്യതാ തീയതികൾ വോട്ടർ രജിസ്ട്രേഷൻ സുഗമമാക്കുന്നതിന് സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BBMP | VOTERS LIST
SUMMARY: Home-to-home survey begins for voters’ list special revision in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *