പരിസര ശുചിത്വം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ബിബിഎംപി

പരിസര ശുചിത്വം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ബിബിഎംപി. വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കാത്തവരിൽ നിന്ന് പിഴ ചുമത്തുമെന്ന് ബിബിഎംപി അറിയിച്ചു. ആദ്യത്തെ തവണ 50 രൂപയും പിന്നീട് തെറ്റ് ആവർത്തിച്ചാൽ പിഴത്തുകയിൽ 15 രൂപ വീതം വർധന വരുത്തുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥർക്ക് നിയമം ബാധകമാണ്. കൊതുക് പ്രജനനത്തിനെതിരായ നടപടികൾ നടപ്പിലാക്കാനും ബിബിഎംപി പദ്ധതിയിടുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളം ഇല്ലാതാക്കാൻ സ്ഥലത്തിന്റെ ഉടമകൾക്ക് നിർദ്ദേശങ്ങൾ ബിബിഎംപി ലഭ്യമാക്കും. അതേസമയം, ഡെങ്കിപ്പനി കേസുകൾ കണ്ടെത്തുന്നതിനും കൊതുക് ലാർവകളെ നശിപ്പിക്കുന്നതിനുമായി ബിബിഎംപി സർവേ ആരംഭിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ കാമ്പെയ്‌നുകൾ, കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കുക, ശുചിത്വമുള്ള ജലസംഭരണ ​​രീതികൾ നിലനിർത്തുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബിബിഎംപി ഊന്നൽ നൽകും.

TAGS: BENGALURU UPDATES | BBMP
SUMMARY: BBMP to fine properties over cleanliness

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *