ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന വാർഷിക ഊർജ്ജ സംരക്ഷണ മാതൃകയിൽ തെരുവ് വിളക്കുകൾ കൈകാര്യം ചെയ്യാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.

അടുത്തിടെ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. നഗരത്തിലെ ഏഴ് സോണുകളിലായി നാല് പാക്കേജുകളിലായാണ് പദ്ധതി നടപ്പാക്കുകയെന്ന് നിയമമന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു.

എൽഇഡി തെരുവുവിളക്കുകളുടെ ചെലവ് വഹിക്കാൻ ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയിൽ (ബെസ്‌കോം) നിക്ഷേപിച്ച ഫണ്ട് ഉപയോഗിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. വൈദ്യുതി ലാഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കർണാടകയിലെ മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളുടെ മാതൃകയാണ് ബിബിഎംപി പിന്തുടരുന്നത്. എൽഇഡി വിളക്കുകൾ പഴയ ലൈറ്റുകളുടെ വാർഷിക വൈദ്യുതി ഉപഭോഗത്തിൻ്റെ 50 ശതമാനം വരെ ലാഭിക്കും.

TAGS: BENGALURU | BBMP
SUMMARY: Karnataka approves Rs 684-crore plan to switch Bengaluru streetlights to LED

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *