ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി. ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സ്റ്റോപ്പുകളാണ് നീക്കം ചെയ്യുന്നത്. ഗതാഗതം സുഗമമാക്കുന്നതിനാണ് സ്റ്റോപ്പുകൾ മാറ്റുന്നതെന്ന് ബിബിഎംപി അറിയിച്ചു.

അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ കാരണം വാഹന ഉപയോക്താക്കൾക്കും കാൽനടയാത്രക്കാർക്കും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

2015 മുതൽ നഗരത്തിൽ ഇത്തരം ബസ് സ്റ്റോപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. 2024ലാണ് ബിടിപിയും ബിഎംടിസിയും സംയുക്ത സർവേ നടത്തിയ്ത്. സിൽക്ക് ബോർഡ് ജംഗ്ഷൻ ബസ് സ്റ്റോപ്പ് (ബനശങ്കരിയിലേക്ക്), ഐടിപിഎൽ ബസ് സ്റ്റോപ്പ് കെ.ആർ. പുരം, ഹോപ്പ് ഫാം, തിരുമല ധാബ ജംഗ്ഷൻ എന്നിവയും നീക്കം ചെയ്യുന്ന സ്റ്റോപ്പുകളിൽ ഉൾപ്പെടുന്നുണ്ട്. യഥാർത്ഥ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ ബസ് സ്റ്റോപ്പുകൾ മാറ്റാൻ കഴിയൂവെന്നും തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: BBMP to remove 52 unscientific bus stops in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *