ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ഒഴിഞ്ഞ പ്ലോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കൊണ്ട് തന്നെ സ്ഥലം വൃത്തിയാക്കിപ്പിക്കുമെന്ന് ബിബിഎംപി വ്യക്തമാക്കി. ഇതിനായി ഏഴ് ദിവസത്തെ സമയവും അനുവദിക്കും.

നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, കോർപ്പറേഷൻ സൈറ്റ് ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ഇതിന്റെ ചെലവും പിഴയും അടയ്‌ക്കുന്നതിന് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യും. പിഴ അയച്ചില്ലെങ്കിൽ ഇത് വസ്തു നികുതിക്കൊപ്പം ഈടാക്കുമെന്നും ബിബിഎംപി വ്യക്തമാക്കി. നിശ്ചിത കാലയളവിനുള്ളിൽ പണം അടച്ചില്ലെങ്കിൽ, സോണൽ കമ്മീഷണർ ബാധകമായ പലിശ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

TAGS: BENGALURU | BBMP
SUMMARY: BBMP to impose penalties for dumping waste on vacant sites

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *