മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർ മരിച്ചു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ലക്ഷ്മണൻ (31) ആണ് മരിച്ചത്. പ്രദേശത്ത് മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. പാർക്കിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ലക്ഷ്മണിന്റെ തലയിൽ മരക്കൊമ്പ് വീണത്.

ഞായറാഴ്ച ഉച്ചയ്ക്ക് നവരംഗിനടുത്തുള്ള പാർക്കിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രാജാജിനഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: BBMP garbage truck driver dies after tree branch falls on him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *