സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ബെംഗളൂരു: സ്ഥിരനിയമനം ആവശ്യപ്പട്ടുള്ള ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ബെംഗളൂരുവിലെ 5,300 ഓട്ടോ ടിപ്പറുകളും 700 മാലിന്യ ട്രക്കുകളും പ്രവർത്തനം നിർത്തിവെച്ചു. ട്രക്ക് ക്ലീനർമാരും ഡ്രൈവർമാരുമാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ബിബിഎംപി ഖരമാലിന്യ സംസ്കരണ വകുപ്പിനെതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം.

പൗരകർമികരുടെ ആവശ്യങ്ങൾ നടപ്പാക്കാനും ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് സ്ഥിരം ജോലി നൽകണമെന്നും തൊഴിലാളികൾ ബിബിഎംപിയോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച മുതൽ നഗരത്തിലുടനീളമുള്ള മാലിന്യ ശേഖരണത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കാർമിക സംരക്ഷണ സംഘടനയുടെ പ്രസിഡന്റ് ത്യാഗരാജ് പറഞ്ഞു. വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായും ശനിയാഴ്ച തീരുമാനം ഉണ്ടാകുമെന്നും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: Garbage collection to be hit as BBMP cleaners, drivers begin indefinite strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *