ഇനിമുതൽ എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ഇനിമുതൽ എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ആഭ്യന്തര ക്രിക്കറ്റിൽ പുതിയ പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഇനിമുതൽ സമ്മാനത്തുകകൾ നൽകുമെന്നാണ് പ്രഖ്യാപനം. കളിയിലെ മികച്ച താരത്തിനും ടൂർണമെന്റിലെ താരത്തിനുമാണ് സമ്മാനത്തുക ലഭിക്കുക. കൂടാതെ പുരുഷന്മാരുടെ സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും വിജയ് ഹസാരെ ടൂർണമെന്റിലും വ്യക്തി​ഗത പ്രകടനങ്ങൾക്ക് സമ്മാത്തുക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിന്റെ വളർച്ചയ്‌ക്കായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും ജയ് ഷാ പറഞ്ഞു.ഇത്തരമൊരു തീരുമാനം നടപ്പാക്കാന് പിന്തുണ നല്‍കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന് കൂടി പ്രാധാന്യം നല്‍കാന്‍ ഇത്തമൊരു തീരുമാനത്തിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

TAGS: SPORTS | CRICKET
SUMMARY: BCCI introduces prize money for players in all women’s and junior competitions to reward domestic performances

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *