ബൈക്ക് ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ബൈക്ക് ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട വൈക്കം ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. റിച്ച്‌മണ്ട് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ ശ്രേയസ് പാട്ടിൽ (19) ആണ് മരിച്ചത്. സുഹൃത്തായ അക്ഷയനഗർ സ്വദേശി കെ ചേതന് ഗുരുതര പരുക്കേറ്റു. ബി. കോം. വിദ്യാർഥികളാണ്‌ ഇരുവരും. 25 അടിയോളം ഉയരമുള്ള ഫ്ലൈഓവറില്‍ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റെസിഡൻസി റോഡിലേക്ക് സഞ്ചരിക്കവെ ഫ്ലൈ ഓവറിന്റെ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് പേരും ഫ്ലൈ ഓവറിന് താഴേക്കുള്ള റോഡിലേക്ക് തെറിച്ചുവീണു. ഇരുവരും രാത്രിയാണ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. എന്നാൽ എവിടേക്കാണ് ഇവർ പോയതെന്ന് അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചേതൻ ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡോക്ടർമാരുടെ അനുമതിയോടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റിച്ച്മണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | ACCIDENT
SUMMARY: Student dies after bike accident at richmond flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *