സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചു; ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി

സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചു; ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി

പൂനെ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പൂനെയിൽ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കർ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്. പൂനെയിൽ നിന്ന് വാഷിമിലേക്ക് ഇവരെ സ്ഥലം മാറ്റിയത്. പൂനെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടർന്നാണ് നടപടി.

സ്വകാര്യ ഓഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കുക, അഡീഷനൽ കലക്ടർ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബർ കൈവശപ്പെടുത്തുക, അനുമതിയില്ലാതെ നെയിം ബോർഡ് സ്ഥാപിക്കുക തുടങ്ങിയ ആരോപണങ്ങളും യുവ ഓഫിസർക്കെതിരെയുണ്ട്. ഇവർ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉണ്ട്. സ്വകാര്യ കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന ബോർഡും പൂജാ ഖേദ്കറെ ഉപയോ​ഗിച്ചുരുന്നതായും റിപ്പോർട്ട് ഉണ്ട്. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായി പരാതിയുണ്ട്. പ്രൊബേഷണറി പിരീയഡിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകാൻ കഴിയില്ല. ഗസറ്റഡ് ഓഫീസറായി നിയമിച്ചാൽ മാത്രമേ ഇത്തരം ആനൂകൂല്യങ്ങൾ ലഭിക്കു.

2023 ബാച്ചിലെ ഉദ്യാ​ഗസ്ഥയാണ് പൂജ. റിട്ട. ഐഎഎസ് ഉദ്യോ​ഗസ്ഥനായ പൂജയുടെ പിതാവ് മകളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനായി കളക്ടർ ഓഫീസിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.
<br>
TAGS : IAS TRAINEE | PUNE
SUMMARY : Beacon light used in private car; IAS Trainee Transferred

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *