ബെംഗളൂരു: ബെംഗളൂരുവിൽ ബീൻസ് വിലയിൽ വൻ വർധന. ഏപ്രിൽ അവസാനത്തോടെ കിലോയ്ക്ക് 100 രൂപയായിരുന്ന ബീൻസ് വില ഇപ്പോൾ കിലോയ്ക്ക് 200 രൂപയാണ്. സൂപ്പർമാർക്കറ്റുകളിലും ഹോപ്‌കോംസ് സ്റ്റോറുകളിലും ബീൻസ് കിലോയ്ക്ക് 220 മുതൽ 240 രൂപ വരെയാണ് വിൽക്കുന്നത്. ചിക്കബല്ലാപുർ, കോലാർ, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ബീൻസ് ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളിലെ ലഭ്യത കുറവാണ് വില വർധനയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം ബീൻസിൻ്റെ ലഭ്യത താരതമ്യേന കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു.

Posted inBENGALURU UPDATES
