മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ.  കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരനായ ഒരാൾ ട്രെയിനിലൂടെ നടന്ന് യാത്രക്കാരെ സമീപിച്ച് യാചിക്കുന്ന ദൃശ്യം പ്രചരിച്ചത്. യാത്രക്കാരില്‍ ഒരാള്‍ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

ശനിയാഴ്ച ചലഘട്ടയിൽ- വൈറ്റ്ഫീല്‍ഡ് റൂട്ടിലാണ്‌ സംഭവമെന്ന് കരുതുന്നതായി ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾ എവിടെനിന്നാണ് കയറിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

TAGS : NAMMA METRO | BMRCL
SUMMARY : Begging on the Metro; BMRCL has started an investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *