ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെംഗളൂരു : ബെളഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷനായിരുന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ് ഓഫീസുകൾ നിർമിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഇതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താനുള്ള ശ്രമംതുടങ്ങിയാതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയോ സ്വകാര്യ ഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർ ഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ താഴെ തട്ടിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സംസ്ഥാന നേത്രുത്വത്തിന്‍റെ നടപടി. 1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ചരിത്ര പ്രസിദ്ധമായ ബെളഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്. സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബെളഗാവിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലി അടക്കം വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
<BR>
TAGS : CONGRESS | DK SHIVAKUMAR
SUMMARY : Belagavi Conference centenary; Congress to build 100 offices in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *