രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ബെംഗളൂരുവിലെ കെംപഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളം (കെഐഎ). കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനെയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും പിന്നിലാക്കിയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കെഐഎ മൂന്നാമത് എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലെ കണക്ക് പ്രകാരമാണിത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരു വിമാനത്താവളവും മൂന്നാം സ്ഥാനത്തെത്തി.

ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളെ മറികടന്ന് കഴിഞ്ഞ ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ചെന്നൈ വിമാനത്താവളത്തിലൂടെ 4.5 ലക്ഷം യാത്രക്കാരും കൊച്ചി വിമാനത്താവളത്തിലൂടെ 4.1 ലക്ഷം ആഭ്യന്തര യാത്രക്കാരും സഞ്ചരിച്ചു.

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 17.5 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് മുന്നിലുള്ളത്. 12.5 ലക്ഷം യാത്രക്കാരുമായി മുംബൈ വിമാനത്താവളം രണ്ടാം സ്ഥാനം നിലനിർത്തി.

TAGS: BENGALURU | AIRPORT
SUMMARY: Bengaluru’s KIA surpasses Chennai and Kochi, becomes third busiest international airport in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *