രാജ്യത്ത് ഇതാദ്യം; 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു

രാജ്യത്ത് ഇതാദ്യം; 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു

ബെംഗളൂരു: ആഗോളതലത്തിൽ 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ആഗോളത്തലത്തിലെ മികവിന് ഇന്ത്യയിലെ വിമാനത്താവളം തിരഞ്ഞെടുക്കപ്പെടുന്നത്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2വിനാണ് അംഗീകാരം. സ്കൈട്രാക്സിന്റെ വിമാനത്താവളത്തിന് റേറ്റിംഗ് നൽകിയത്.

ടെർമിനൽ ഡിസൈൻ, ശുചിത്വം, സുരക്ഷ, ഡിജിറ്റൽ സംയോജനം, ഹോസ്പിറ്റാലിറ്റി, സുസ്ഥിരത എന്നിവയുൾപ്പെടെ 30-ലധികം വിഭാഗങ്ങളിലായി 800-ലധികം യാത്രക്കാരാണ് ബെംഗളൂരു വിമാനത്താവളത്തിന് അനുകൂല പ്രതികരണം നൽകിയത്. വിമാനത്താവളത്തിന്റെ ആഗോളപ്രീതിയാണ് ഇതിനു കാരണമെന്ന് സ്കൈട്രാക്സിന്റെ സിഇഒ എഡ്വേർഡ് പ്ലാസ്റ്റഡ് പറഞ്ഞു. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള സേവനം നൽകുന്നത് വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ബെംഗളൂരു വിമാനത്താവളത്തിന് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU AIRPORT
SUMMARY: Bengaluru Airport Becomes First In India To Get 5-Star Rating

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *