അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത
▪️എഴുത്തുകാരി ഷബിത സംസാരിക്കുന്നു

അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത

ബെംഗളൂരു: അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നതെന്ന് എഴുത്തുകാരി ഷബിത. അവനവനോടു കലഹിക്കുമ്പോൾ തീർച്ചയായും വ്യവസ്ഥിതിയോടു കലഹിക്കും, സമ്പ്രദായങ്ങളോട് കലഹിക്കുമ്പോൾ രീതികളോടും, രാഷ്ട്രീയത്തോടും കലഹിക്കേണ്ടി വരും. ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച കഥയെഴുതുമ്പോൾ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അവർ. നിലവിൽ രാഷ്ട്രീയത്തോട് കലഹിക്കാൻ പറ്റുന്ന സാഹചര്യമില്ലെന്നും, ജനാധിപത്യത്തിൽ നിന്നും രാജ്യം ബഹുദൂരം അകന്നു കൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.

ജഗദ കല്യാണി, ആർ വി ആചാരി, വിന്നി ഗംഗാധരൻ, ഡോ.ജോർജ്ജ് മരങ്ങോലി, സി ഡി ഗബ്രിയേൽ, രമപ്രസന്ന പിഷാരടി, കെ. വി. പി. സുലൈമാൻ, തങ്കച്ചൻ പന്തളം തുടങ്ങുയവർ സ്വന്തം കഥകൾ വായിച്ചു.
ഗീത പി നാരായണൻ, ടി പി വിനോദ്, ഡോ. സുഷമ ശങ്കർ, കെ ആർ കിഷോർ, ഡെന്നീസ് പോൾ, സതീഷ് തോട്ടശ്ശേരി,
രതി സുരേഷ്, ടി എം ശ്രീധരൻ തുടങ്ങിയവർ കഥകളെ അപഗ്രഥിച്ചു സംസാരിച്ചു. സുധാകരൻ രാമന്തളി, അനിൽ മിത്രാനന്ദപുരം, ശാന്തകുമാർ എലപ്പുളളി, മുഹമ്മദ് കുനിങ്ങാട് എന്നിവർ സംസാരിച്ചു.

<Br>

TAGS: BANGALORE WRITERS AND ARTISTS FORUM,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *