ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക മുൻ മുഖ്യമന്ത്രിയും ബെളഗാവി എംപിയുമായ ജഗദീഷ് ഷെട്ടാർ അടുത്തിടെ കേന്ദ്രമന്ത്രിയെ കണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അതിവേഗ റെയിൽ ലിങ്ക് എന്ന ആവശ്യമാണ് ഇതോടെ സാധ്യമായത്. ബെംഗളൂരുവിനും ധാർവാഡിനും ഇടയിൽ ഓടുന്ന നിലവിലുള്ള വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, പുതിയ ട്രെയിൻ രാവിലെ ബെളഗാവിയിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ ബെംഗളൂരുവിൽ എത്തും. തുടർന്ന് ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രിയോടെ ബെളഗാവിയിൽ തിരിച്ചെത്തും. ദൈനംദിന യാത്രക്കാർക്കും, വിദ്യാർഥികൾക്കും, ബിസിനസ്സ് യാത്രക്കാർക്കും പ്രയോജനകരമാകുന്നതാണ് പുതിയ ട്രെയിനിന്റെ സമയക്രമം.

TAGS: BENGALURU | VANDE BHARAT
SUMMARY: Belagavi gets its own Vande Bharat Express from Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *