കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി

കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി

കൊച്ചി: കൊച്ചി – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി. ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയൻസ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിന്റെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് യാത്രക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. 15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവയെല്ലാം വ്യാജ ബോംബ് ഭീഷണികളാണ് കണ്ടെത്തിയിരുന്നു.

കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം നടത്തിയിരുന്നു.

TAGS: KOCHI | BOMB THREAT
SUMMARY: Kochi-Bengaluru flight gets hoax bomb threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *