ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; കർണാടയിലെ 71 കിലോമീറ്റർ പാത തുറന്നു

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; കർണാടയിലെ 71 കിലോമീറ്റർ പാത തുറന്നു

ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടകയിലൂടെ കടന്നു പോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. 262 കിലോമീറ്റർ ദൂരമുള്ള പാതയുടെ ആന്ധ്രയിലേയും തമിഴ്നാട്ടിലേക്കും നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. 2025 ഓഗസ്റ്റോടെ ഈ ഭാഗത്തെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17,000 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കുന്നത്.2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്

പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് റോഡ് മാർഗം സഞ്ചരിക്കാൻ മൂന്നു മണിക്കൂര്‍സമയം മതിയാകും. നിലവില്‍ അഞ്ചു മുതൽ ആറു മണിക്കൂർ വരെയാണ് വേണ്ടത്. പരമാവധി 120 കിലോമീറ്റർ വേഗതയില്‍ പാതയില്‍ സഞ്ചരിക്കാനാകും.

കർണാടകയിലെ ഹൊസ്‌കോട്ടെ, മാലൂർ, ബംഗാർപേട്ട്, കോലാർ തുടങ്ങിയ നഗരങ്ങളിലൂടെയും ആന്ധ്രാപ്രദേശിൽ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളിലൂടെയും കടന്നാണ് തമിഴ്‌നാട്ടിലെത്തുക. ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളുടെ സാമ്പത്തിക വികസനത്തിനും ഈ പാത വഴി വെക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.
<br>
TAGS : BENGALURU CHENNAI EXPRESSWAY
SUMMARY : Bengaluru-Chennai Expressway; 71 km road opened in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *