യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ 13 മുതൽ അടച്ചിടും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ 13 മുതൽ അടച്ചിടും

ബെംഗളൂരു: പ്ലാറ്റ്ഫോം നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാൽ ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ്‌ മാര്‍ച്ച് 13 മുതല്‍ താത്കാലികമായി ഒഴിവാക്കും, കേരളത്തിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ 15 എക്സ്പ്രസ് ട്രെയിനുകള്‍ക്കും 26 പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്.

തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് (നമ്പർ 16235), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു കാവേരി എക്സ്പ്രസ് (നമ്പർ 16021), തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് (നമ്പർ 16220), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (നമ്പർ 12657), കടലൂർ പോർട്ട് – മൈസൂരു എക്സ്പ്രസ് (നമ്പർ 16231), കന്യാകുമാരി – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (നമ്പർ 16525), ജോലാർപേട്ട് – കെ.എസ്.ആർ. ബെംഗളൂരു മെമു (നമ്പർ 16519), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (നമ്പർ 12609), ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് (നമ്പർ 11013), ദർഭംഗ – മൈസൂരു ബാഗ്മതി എക്സ്പ്രസ് (നമ്പർ 12577) കെഎസ്ആർ ബെംഗളൂരു – ജോലാർപേട്ട് മെമു (നമ്പർ 66550), ജോലാർപേട്ട്- കെഎസ്ആർ ബെംഗളൂരു മെമു (നമ്പർ 66549) എന്നീ ട്രെയിനുകൾക്ക് ബെംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്‌ അനുവദിക്കില്ല.

TAGS: TRAIN | RAILWAY
SUMMARY: Trains won’t stop at Bengaluru East railway station starting March 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *