ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ജൂലൈ ഒന്ന് മുതലാകും പുതിയ സംവിധാനം നിലവിൽ വരിക.

എക്സ്പ്രസ് വേയിൽ ഉടനീളവും മൈസൂരുവിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐടിഎംഎസ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായതായി ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ.) കാമറകളും റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ.എൽ.വി.ഡി.) കാമറകളും ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം.

ബെംഗളൂരുവിൽ രണ്ട് വർഷം മുമ്പേ ഐടിഎംഎസ് സംവിധാനം ആരംഭിച്ചിരുന്നു. നഗരത്തിലെ 50 ജങ്ഷനുകളിലായി 250 ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ കാമറകളും 80 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ കാമറകളും ഉൾപ്പെടുന്നതായിരുന്നു സംവിധാനം. ഇതാണ് ഇപ്പോൾ ബെംഗളൂരു-മൈസൂരു പാതയിലേക്കും മൈസൂരു നഗരത്തിലേക്കും വ്യാപിപ്പിക്കുന്നത്.

മൈസൂരുവിലെ ഹുൻസൂർ, എച്ച്.ഡി. കോട്ടെ, നഞ്ചൻകോട്, ടി. നരസിപുര എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഭാവിയിൽ വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രധാനപാതകളിലെല്ലാം ഐടിഎംഎസ് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU UPDATES | MYSORE | EXPRESSWAY
SUMMARY: Bengaluru mysore expressway to have intelligent traffic management system

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *