ഐഎസ്എൽ; ബെംഗളൂരു എഫ്സിക്ക് ജയം

ഐഎസ്എൽ; ബെംഗളൂരു എഫ്സിക്ക് ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്സി 3-1നാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജീസസ് ജിമെനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 74-ാം മിനിറ്റിലും, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പും ഗോളുകളടിച്ച് എഡ്ഗര്‍ മെന്‍ഡസ് ബ്ലാസ്റ്റേഴ്സ് ആരാധകരെ നിശബ്ദമാക്കി.

ബോള്‍ പൊസഷന്‍, ഷോട്ട്സ്, ഷോട്ട്സ് ഓണ്‍ ടാര്‍ജറ്റ് തുടങ്ങി എല്ലാത്തിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. എന്നാല്‍ ഏറ്റവും നിര്‍ണായകമായ ഗോളുകള്‍ മാത്രം ആവശ്യത്തിന് കണ്ടെത്താനായില്ല. ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ബെംഗളൂരു അരക്കിട്ടുറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ആറാമതാണ്.

TAGS: SPORTS | FOOTBALL
SUMMARY: Bengaluru FC beats Kerala Blasters in ISL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *