ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി നേരിടും. ഓഗസ്റ്റ് 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം. സിഐഎ​സ്എ​ഫി​നെ എ​തി​രില്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് തോൽപ്പിച്ചാണ് ബ്ലാ​സ്റ്റേ​ഴ്സ് ക്വാ​ർ​ട്ട​ർ ഫൈനലിലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്സി ക്വാർട്ടർ ഫൈനലിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയിട്ടുള്ളത്.

ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓഗസ്റ്റ് 21ന് വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്സി ഇമാമി ഈസ്റ്റ് ബംഗാൾ എഫ്സിയെയും നേരിടും. ഓഗസ്റ്റ് 23ന് മോഹൻ ബഗാൻ പഞ്ചാബ് എഫ്സിയെ നേരിടും. ഇതേ ദിവസം വൈകീട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരം.

TAGS: SPORTS | KERALA BLASTERS
SUMMARY: Kerala blasters to play against bengaluru fc in durand cup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *