ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ നടക്കും. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിൻെറ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്കുള്ള വൺവേ മേൽപ്പാലം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ബുധനാഴ്ച മേൽപ്പാലത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യും.

ഏറെ നാളായുള്ള കാലതാമസത്തിന് ശേഷമാണ് ബെംഗളൂരുവിൻ്റെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം നി‍ർമാണം പൂർത്തിയാക്കുന്നത്. ഒരു വശം മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുക. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് നമ്മ മെട്രോയ്ക്കും ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 507 കോടി രൂപയോളമാണ് പ്രോജക്ടിനായി ചെലവഴിച്ചിരിക്കുന്നത്.

നിലവിൽ റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഫ്‌ളൈ ഓവർ ഉള്ളതെങ്കിൽ, മെട്രോ 16 മീറ്റർ ഉയരത്തിലാണ്. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ആണ് ഇതെങ്കിലും ജയ്പുർ, നാഗ്പുർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡുകളെയും മെട്രോയും തമ്മിഷ ബന്ധിപ്പിക്കുന്ന ഇത്തരം ഫ്ലൈ ഓവറുകളുണ്ട്.

TAGS: BENGALURU UPDATES | DOUBLE DECKER FLYOVER
SUMMARY: Bengaluru’s first double-decker flyover will open for ‘trial runs’ tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *