ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വനിത എംപി സ്ഥാനത്തേക്ക് ബിജെപി നേതാവ് ശോഭ കരന്ദ്ലജേ. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം.

വി. രാജീവ് ഗൗഡയെ പരാജയപ്പെടുത്തിയതോടെയാണ് ശോഭയ്ക്ക് ഇത്തരമൊരു നേട്ടം ലഭിച്ചിരിക്കുന്നത്. 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെംഗളൂരുവിലെ ആദ്യമായി വനിതാ ലോക്‌സഭാംഗമായി ശോഭ തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം ശോഭയ്ക്ക് 9,86,049 വോട്ടുകൾ ആണ് ലഭിച്ചത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഉഡുപ്പി-ചിക്കമഗളൂരു സീറ്റിൽ നിന്ന് കരന്ദ്‌ലാജെ രണ്ട് തവണ വിജയിച്ചിരുന്നു.

TAGS: KARNATAKA POLITICS, ELECTION
KEYWORDS: Soba karandlaje first women mp from bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *