ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; ഓസ്കറിൽ തിളങ്ങിയ അനോറ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; ഓസ്കറിൽ തിളങ്ങിയ അനോറ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് കൊടിയിറങ്ങും. വിദേശസിനിമകളുൾപ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ ഓസ്കറിൽ  തിളങ്ങിയ ‘അനോറ’യും ഇന്ന് മേളയില്‍ പ്രദർശിപ്പിക്കും. രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീന്‍ എഴില്‍ വൈകിട്ട് 5.10 നാണ് പ്രദര്‍ശനം. ന്യൂയോര്‍ക് നഗരത്തിലെ സ്ട്രിപ് ക്ലബ്ബിലെ നര്‍ത്തകിയായ റഷ്യന്‍ വംശജയയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും അനോറ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ ചെറുബജറ്റില്‍ നിര്‍മിച്ച അനോറ അഞ്ചു പുരസ്കാരങ്ങളാണ്‌ ഓസ്കറില്‍ സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖനടി മിക്കി മാഡിസൺ സ്വന്തമാക്കി. ചിത്രം ഒരുക്കിയ ഷീൻ ബേക്കറിന് മികച്ച സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്‌ പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു.

മേളയിലെ ഏഷ്യൻവിഭാഗം, ഇന്ത്യൻവിഭാഗം, കന്നഡവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ മത്സരവിജയികളെ ഇന്നറിയാം. ഏഷ്യൻ സിനിമാവിഭാഗത്തിൽ മലയാളത്തില്‍ നിന്ന് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ യും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്ന്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്’, സൂരജ് ടോമിന്റെ ‘വിശേഷം’ എന്നിവയും മത്സരിക്കുന്നുണ്ട്.


<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival concludes today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *