ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ കമ്പള മത്സരത്തിന് ഓഗസ്റ്റ് 26ന് തുടക്കമാകും. 2025 ഏപ്രിൽ 19-ന് ശിവമോഗയിൽ നടക്കുന്ന അവസാന കമ്പളയോടെ സീസൺ സമാപിക്കും. മൊത്തം മൊത്തം 26 പരിപാടികളാണ് കമ്പള മത്സരത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നടത്തുന്നതിന് പകരമായാണ് ഇത്തവണ ബെംഗളൂരുവിൽ കമ്പള സംഘടിപ്പിക്കുന്നതെന്ന് ശിവമോഗ ജില്ലാ കമ്പള കമ്മിറ്റി പ്രസിഡൻ്റ് ബെലാപ്പു ദേവിപ്രസാദ് ഷെട്ടി പറഞ്ഞു. ശിവമോഗയിൽ ആദ്യമായാണ് കമ്പള മത്സരം നടത്തുന്നത്.

ഇതോടൊപ്പം നിർത്തിവച്ച പിലിക്കുള കമ്പള ഈ വർഷം പുനരാരംഭിക്കുമെന്നും ഷെട്ടി അറിയിച്ചു. കമ്പളയെ വിനോദസഞ്ചാരവുമായി സംയോജിപ്പിക്കുന്നതിനായി തുളുനാട വൈഭവ പരിപാടിയും കമ്പളയുമായി ബന്ധപ്പെട്ട പ്രദർശനവും മത്സരത്തിന്റെ ഭാഗമായി അവതരിപ്പിക്കാനും സർക്കാരിൽ നിന്നും അനുമതി തേടും. കൂടാതെ ബെംഗളൂരുവിൽ കമ്പള ഭവനം നിർമ്മിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഓരോ കമ്പള പരിപാടിക്കും സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിക്കണം. ഇതിനായി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചതായും ഷെട്ടി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | KAMBALA
SUMMARY: Kambla season begins in Bengaluru on Aug 26, Shivamogga to host final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *