രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ ഇക്സിഗോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 84 ശതമാനം വർധന രേഖപ്പെടുത്തിയതായി ഇക്സിഗോ വ്യക്തമാക്കി.

രാജ്യത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ വിമാന ബുക്കിങ് അതിവേഗം വർധിച്ചതായും ഇക്സിഗോ അറിയിച്ചു. ഡൽഹിയും ബെംഗളൂരുവും കഴിഞ്ഞാൽ മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന മറ്റ് സ്ഥലങ്ങൾ. അതേസമയം മുംബൈ, ശ്രീനഗ‍ർ, ജയ്പുർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും 70 മുതൽ 80 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വ്യോമയാത്രാ നിരക്ക് കുറഞ്ഞതായും ഇക്സിഗോ സിഇഒ അലോക് ബാജ്പയ് പറഞ്ഞു. മെട്രോ സിറ്റികളിലേക്കുള്ള യാത്രാ നിരക്കിൽ നവംബ‍ർ, ഡിസംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഡൽഹി – ബെംഗളൂരു, ചെന്നൈ – കൊൽക്കത്ത, ഡൽഹി – ഗോവ, ബെംഗളൂരു – ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള യാത്രാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി അലോക് ബാജ്പയ് വ്യക്തമാക്കി.

TAGS: BENGALURU | AIRPORT
SUMMARY: Bengaluru Airport follows Delhi’s IGI to attract most domestic flyers in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *