ഐപിഎല്ലിൽ മഴ ചതിച്ചു; കെകെആർ പുറത്തായി, പ്ലേ ഓഫിനരികിലെത്തി ആര്‍സിബി

ഐപിഎല്ലിൽ മഴ ചതിച്ചു; കെകെആർ പുറത്തായി, പ്ലേ ഓഫിനരികിലെത്തി ആര്‍സിബി

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ബെംഗളൂരു – കൊൽക്കത്ത മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് പോലും ഇടാനായില്ല.

സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമാണ് കൊൽക്കത്ത. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് ഒരു പടി കൂടി അടുത്തു. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.

ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ പത്ത് ദിവസത്തോളം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ടൂർണമെന്റ് പുനരാരംഭിച്ചപ്പോഴാണ് മഴ ചതിച്ചത്. നാളെ നടക്കുന്ന മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസോ പഞ്ചാബ് കിംഗ്സോ പരാജയപ്പെട്ടാൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടും.

TAGS: SPORTS | IPL
SUMMARY: Rain ends KKR’s playoff hopes and extends pause on IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *