സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്‌

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരൂ ആണെന്ന് റിപ്പോർട്ട്‌. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവതാര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച 25 നഗരങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം നേടിയത്.

വനിതാ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിലേതെന്നാണ് പട്ടികയിലുള്ളത്. സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണ തുടങ്ങിയ മേഖലകളിലുള്ള ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരുവിന് അനുകൂലമായി മാറിയത്. ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടന്നത്.

ഓരോ നഗരത്തിനും അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ബെംഗളൂരുവിന് ശേഷം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് ചെന്നൈയും മുംബൈയുമാണ്. കൊച്ചി പതിനൊന്നാമതും തിരുവനന്തപുരം പതിമൂന്നാമതുമായാണ് പട്ടികയില്‍ ഇടം നേടിയത്. സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തില്‍ മുംബൈയും ഹൈദരാബാദുമാണ് മുന്നില്‍.

നാഷണല്‍ ഈസ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, സ്ഥിതിവിവരക്കണക്കുകള്‍, ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ എന്നിവയിലുള്‍പ്പടെ വിവിധ റിപ്പോര്‍ട്ടുകളുടെ ഔദ്യോഗിക ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയതെന്ന് അവതാര്‍ ഗ്രൂപ്പ് അറിയിച്ചു.

TAGS: BENGALURU | SAFE CITY
SUMMARY: Bengaluru listed as safest city for working women professionals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *