ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു:  വിസ്ഡം ബെംഗളൂരു സംഘടിപ്പിക്കുന്ന ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ. അഷ്‌റഫ് സംസാരിക്കും. സംതൃപ്ത കുടുംബം സാധ്യമാണ് എന്ന വിഷയത്തില്‍ പ്രമുഖ ഫാമിലി കൗണ്‍സലറും പീസ് റേഡിയോ സിഇഒയുമായ പ്രൊഫസര്‍ ഹാരിസ് ബിന്‍ സലീം വിഷയം അവതരിപ്പിക്കും. പ്രമുഖ പ്രഭാഷകനും, യുഎഇ ഷാര്‍ജ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റുമായ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ബി.ഡി.എ ചെയര്‍മാന്‍ എന്‍ എ ഹാരിസ് എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ജോലികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മലയാളി സമൂഹത്തിന് ധിഷണാ ബോധം നല്‍കുക എന്നതാണ് ഫാമിലി കോൺഫറൻസിന്റെ പ്രധാനലക്ഷ്യം. ഇൻ്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിൻ്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കഴിയാത്ത പുതിയ കാലത്ത് കാണുന്നതെല്ലാം അനുഭവിക്കാൻ  പ്രേരിപ്പിക്കുന്ന മെട്രോപൊളിറ്റൻ സിറ്റികളിലെ ജീവിത ചുറ്റുപാടിൽ ജീവിക്കുന്നവർക്ക് കൃത്യമായ കുടുംബ ജീവിത കാഴ്ചപ്പാട് പകർന്ന് നൽകൽ അനിവാര്യമാണ്. താളം തെറ്റുന്ന കുടുംബ ബജറ്റും നാട്ടിലേക്ക് ഓടിയടുക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും ചിലവേറിയ ജീവിത സാഹചര്യവും ചെറിയ വരുമാനവും വലിയ ടെൻഷനുമായി ജീവിക്കുന്നവർക്ക് മാർഗ്ഗദർശനങ്ങൾ നൽകാൻ കോൺഫറൻസിന് സാധിക്കുമെന്ന് വിസ്ഡം ബെംഗളൂരു ചാപ്റ്റര്‍ പ്രസിഡണ്ട് ഹബീബ് കെ. എം, സെക്രട്ടറി ഹാരിസ് ബന്നൂര്‍, ട്രഷറര്‍ ശഹീര്‍ സി.പി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
<BR>
TAGS : WISDOM FAMILY CONFERENCE,
SUMMARY : Bengaluru Malayali Family Conference on 21st July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *