ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷവും ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. എസ്.ജി. പാളയ സി.എസ്.ടി. വിദ്യാഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോർജ് കുഴിക്കാട്ട് മുഖ്യാതിഥിയായി. ഫാ. തോമസ് കുട്ടി അതിഥിയായിരുന്നു. സീനിയർ വിങ് ചെയർമാൻ അഡ്വ. പി.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അഗതിമന്ദിരങ്ങളിലേക്ക് ഭക്ഷണ വിതരണം നടത്തി.

പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ഖജാൻജി ഹെറാൾഡ് മാത്യു, അരുൺ ജോർജ്, അജയ് കിരൺ, ഡോ. മൃണാളിനി പത്മനാഭൻ, അഡ്വ. പി. മനോജ്, വി. പ്രിജി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ എന്നിവർ സംസാരിച്ചു.

സജീവ് ഇ ജെ, സൈമൺ തലക്കോടൻ, ചാർലി മാത്യു, ദിനേശ്, അനിൽ ധർമ്മപതി, ടോണി, രവിചന്ദ്രൻ, ഷാജു ദേവസി, ഡോക്ടർ ബീന, ഗോപാലകൃഷ്ണൻ, ബൈജു എം എ  അശ്വതി, പ്രവീൺ, അമൽ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ശാലോം ടിവി ഫെയിം ആൻഡേഴ്സൺ ആലപ്പുഴ നയിച്ച ഗാനസന്ധ്യയും അരങ്ങേറി.
<br>
TAGS : X-MAS-NEW YEAR CELEBRATIONS
SUMMARY : Bengaluru Malayali Forum Senior Wing Christmas and New Year Celebration

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *