ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം കെ. കെ. ഗംഗാധരന്‍ അനുസ്മരണം നാളെ

ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം കെ. കെ. ഗംഗാധരന്‍ അനുസ്മരണം നാളെ

ബെംഗളൂരു: അന്തരിച്ച എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. കെ. ഗംഗാധരന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനായി ബെംഗളൂരുവിലെ സാംസ്‌കാരിക പ്രമുഖര്‍ ഒത്തുകൂടുന്നു. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം 4 30 ന് കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ ജിയോ ഹോട്ടലില്‍ നടക്കുന്ന ‘ഓര്‍മ്മയില്‍ കെ. കെ. ജി’ എന്ന പരിപാടിയില്‍ ബെംഗളൂരുവിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും.

നയനന്‍ നന്ദിയോട്, സുധാകരന്‍ രാമന്തളി, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി, കെ. കവിത, സി. പി. രാധാകൃഷ്ണന്‍, ടി.സി.സിറാജ്, പ്രമോദ് വരപ്രത്ത്, , ടി.എ. കലിസ്റ്റസ്, ആര്‍. വി. ആചാരി, ഫ്രാന്‍സിസ് ആന്റണി, ഡോ. മലര്‍വിളി കെ, നാസര്‍ നീലസാന്ദ്ര, ഷംശുദ്ദീന്‍ കൂടാളി, കാരുണ്യ ഗോപിനാഥ്, സുദേവ് പുത്തന്‍ചിറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകളും കന്നടയിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
<BR>
TAGS :  KK GANGADHARAN | BANGALORE WRITERS AND ARTISTS FORUM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *